വാതിൽ തുറന്നു കൊടുത്തപ്പോൾ അകത്തു കയറി വയോധികയെ മർദിച്ചവശയാക്കി ആഭരണങ്ങൾ കവർന്നു

Crime

ഏനാത്ത്: എം.സി റോഡരുകിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ മർദിച്ചവശയാക്കി ആഭരണങ്ങൾ കവർന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനിയുടെ (80) ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 13 ന് രാത്രി ഒൻപതിനാണ് സംഭവം. രണ്ടു പുരുഷന്മാർ എത്തി മകൾ പറഞ്ഞിട്ടു വരികയാണെന്നും വാതിൽ തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതിൽ തുറന്ന് അകത്തു കയറിയ ഇവർ നളിനിയെ മർദിച്ച് അവശയാക്കി. കഴുത്തിൽ കിടന്ന നാലു പവൻ മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സമീപവാസിയോട് വിവരം പറഞ്ഞത്. കൊടുമണിൽ താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *