അയോദ്ധ്യ അടക്കം ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നു

India
Print Friendly, PDF & Email

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കാനഡയിലെ ബ്രാംപ്ടണിൽ റെക്കോർഡ് ചെയ്ത, സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. ‘അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’ എന്ന് പന്നു വീഡിയോയിൽ പറയുന്നു.
നേരത്തെ, നവംബർ 1നും 19നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു. കാനഡായിൽ ഹിന്ദു ക്ഷേത്രത്തിൽ കയറി അക്രമം നടത്തിയ ഖാലിസ്ഥാൻ വിഘടന വാദി സംഘടനയുടെ പ്രവർത്തിക്കു ശേഷം ഇന്ത്യ വളരെ ഗൗരവമായാണ് ഈ വിഷയത്തെ കാണുന്നത്.

ഇന്ത്യയിൽ നടന്ന കർഷക രാഷ്ട്രീയ സമരങ്ങൾ അടക്കമുള്ള വിധ്വസംക പ്രവർത്തനങ്ങളിൽ ഇതേപോലെയുള്ള സംഘടനകളുടെ പണം വിദേശത്ത് നിന്ന് ഒഴുകുന്നുണ്ടന്ന് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര നീക്കങ്ങളിലൂടെ ഈ സംഘടനകളെ പ്രതിരോധിക്കാനാണ് ഇന്ത്യ പരമാവധി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *