ബാലവേല വിമുക്തമാക്കുന്നത് സംബന്ധിച്ച പോസ്റ്റർ പ്രകാശനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തൊഴിൽ നൈപുണ്യ വകുപ്പും വനിത ശിശു വികസന വകുപ്പും സംയുക്തമായി ജില്ലയെ ബാലവേല വിമുക്തമാക്കുന്നത് സംബന്ധിച്ച പോസ്റ്റർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി ചേംബറിൽ പ്രകാശനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ എസ്. സുരാജ്, ഡെപ്യൂട്ടി ലേബർ ഓഫീസർ ജി. സുരേഷ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ബി.ലതാകുമാരി, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ജി.ഹരി, സി.കെ ജയചന്ദ്രൻ, അമൃത് രാജ് ബേബി എന്നിവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സ്ഥാപനങ്ങളിലും പോസ്റ്റർ പതിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *