ഖാദി തുണിത്തരങ്ങൾക്ക് മണ്ഡലകാല സ്‌പെഷ്യൽ റിബേറ്റ്

Kerala Thrissur
Print Friendly, PDF & Email

തൃശൂർ – കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 2024 ഖാദി മണ്ഡലകാല സ്‌പെഷ്യൽ റിബേറ്റിനോടനുബന്ധിച്ച് നവംബർ 16 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചു.

തൃശ്ശൂർ വടക്കേ ബസ്സ്സ്റ്റാന്റിന് സമീപമുള്ള ഖാദി ഗ്രാമ സൗഭാഗ്യ, പാലസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി, ചിറ്റാട്ടുകര എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വിൽപ്പനയ്ക്ക് റിബേറ്റ് ലഭിക്കും.

ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് എന്നീ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഖാദി ഗ്രാമ സൗഭാഗ്യകളിൽ ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഫോൺ: 0487 2338699.

Leave a Reply

Your email address will not be published. Required fields are marked *