ആറന്മുള – 2023 ൽ രണ്ടാമത്തെ സിസേറിയൻ പ്രസവത്തെ തുടർന്നുണ്ടായ അസുഖത്തിന്റെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ച അനിതക്ക് അവിടെ അഡ്മിറ്റ് ആകേണ്ടിവന്നു. സമീപത്ത് ആരെയും കൂട്ടിരിക്കുവാൻപോലും അനുവദിക്കാതെ ആശുപത്രി അധികൃതർ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുകയായിരുന്നു. ഏതാണ്ട് 10 ദിവസത്തിനകം രാത്രിയിൽ ഹോസ്പിറ്റലിൽ നിന്ന് അടിയന്തിര ഫോൺ സന്ദേശം വന്നതിനെ തുടർന്ന് എത്തിയ ബന്ധുക്കൾക്ക് കാണാൻ കഴിഞ്ഞത് മരണാസന്നയായ അവസ്ഥയിലുള്ള അനിതയെ ആയിരുന്നു. മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഹോസ്പിറ്റലിൽ ചെന്ന 37 വയസ്സുകാരി അനിതക്ക് 10 ദിവസത്തിനകം സംഭവിച്ചത് ഇങ്ങനെ. !!
പിന്നീട് മികച്ചതെന്ന് പേരുകേട്ട രണ്ടുമൂന്ന് ആശുപത്രികളിൽ മാറ്റിമറിയുള്ള ചികിത്സകൾ. ഏതാണ്ട് ഒരുകോടിയോളം രൂപാ മുടക്കി ചികിൽസിച്ചിട്ടും ആരെയും തിരിച്ചറിയാത്ത ജീവൻ മാത്രം ശ്വാസത്തിന്റെ രൂപത്തിൽ ഉള്ള അനിതയെയാണ് ബന്ധുക്കൾക്ക് തിരികെ കിട്ടിയത്. ആരോട് പരാതി പറയാൻ. കേരളത്തിൽ ആശുപത്രികളിലെ ചികിത്സാപ്പിഴവിന് ഒരു രക്തസാക്ഷി കൂടി. പിന്നീട് വർഷങ്ങൾ ശയ്യാവലംബി ആയിരുന്ന അനിത ഇന്ന് രാവിലെ വേദനകളില്ലാത്ത ലോകത്തേക്ക് ആരോടും പരാതി പറയാതെ യാത്രയായി. !!
ആറന്മുള കിടങ്ങന്നൂർ നാൽക്കാലിക്കൽ മുരിങ്ങൂർ വലിയകാലായിൽ വീട്ടിൽ ഹരിചന്ദ്രബാബുന്റെയും ഇന്ദിരയുടെ മകളാണ് ഹിമ (അനിത നായർ) വിവാഹം കഴിച്ചിരിക്കുന്നത് ഓമല്ലൂർ സ്വദേശിയായ അനൂപ് എ യെയും . സംസ്കാരം ബുധനാഴ്ച ഓമല്ലൂരിലെ ഭർതൃഗൃഹത്തിൽ വച്ചു രാവിലെ 11 മണിക്ക്. കണ്ണീരോടെ ആദരാഞ്ജലികൾ.. !!


