സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് പത്തനംതിട്ട

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ടയെ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് പ്രഖ്യാപിച്ചത്.

സാക്ഷരതയിൽ രാജ്യത്തിനാകെ മാത്യകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാമേഖലയിലും അടിസ്ഥാന ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാർ ഡിജി കേരള പദ്ധതി ആസൂത്രണം ചെയ്തതെന്നും വ്യക്തമാക്കി.

മറ്റുള്ളവരുടെ ഇടയിൽ പ്രായമായവരടക്കം ഒറ്റപ്പെടാതിരിക്കാനാണ് ഡിജി കേരളം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷണൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ അധ്യക്ഷയായി. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എ എസ് നൈസാം, ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ പിള്ള, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *