വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന്റെ പ്രണാമം.

Kerala Alappuzha
Print Friendly, PDF & Email

തലവടി (കുട്ടനാട്) : വയനാട്ടിൽ ഉണ്ടായ പ്രകൃതി ക്ഷോഭം മൂലം ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, ജീവനക്കാരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.കത്തിച്ച മെഴുകുതിരിയുമായി വിദ്യാർത്ഥികൾ മൗനപ്രാർത്ഥന നടത്തുകയും ദുരന്ത ഭൂമി യിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവർക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി.

ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു,സ്റ്റാഫ് സെക്രട്ടറി സൂസൻ വി. ഡാനിയേൽ,എസ് ആർ ജി കൺവീനർ സാറാമ്മ ലൂക്കോസ്,സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്, ആനി കുര്യൻ, സുഗു ജോസഫ്,  റോബി തോമസ്, സാനി എം. ചാക്കോ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യൂ ജിലോ നൈനാൻ,ഫോർമർ സ്റ്റുഡന്റസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ബെറ്റി ജോസഫ്, ഫോർമർ സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു , സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, സജി എബ്രഹാം എന്നിവർ അനുശോചിച്ചു.

പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ തീരുമാനിച്ച പരിപാടികൾക്ക് പകരമായിട്ടാണ് ഈ ചടങ്ങ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *