ബസ്സുകളിൽ വാതിലുകൾക്ക് വീതിയും ഭിന്നശേഷിക്കാർക്കായി റാമ്പു സൗകര്യവും ഏർപ്പെടുത്തണം.

Kerala Pathanamthitta

പത്തനംതിട്ട : കെ.എസ്. ആർ.ടി.സി സ്വകാര്യ ബസ്സുകളുടെ വാതിലുകൾക്ക് വീതി കൂട്ടണമെന്നും ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കാനാകും വിധം ബസ്സുകളിൽ റാമ്പുകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടെ സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ മുഖ്യമന്ത്രി, ഗതാഗതവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന ദിന്ന ശേഷിക്കാർക്കായുള്ള കമ്മീഷണർ എന്നിവർക്ക് നിവേദനം അയച്ചു.

നിലവിൽ കെ.എസ്.ആർ.ടി.സി യുടെ പുതിയ എ.സി ബസ്സുകളിൽ മാത്രമേ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിപ്പിക്കുവാനുള്ള റാമ്പ് സൗകര്യവുമുള്ളു. ഈ ബസ്സുകളിൽ ഭിന്ന ശേഷിക്കാരുടെ വിൽ ചെയറുകൾ പുറകുവശത്തു കൂടി കയറ്റാൻ നല്ല വീതിയിൽ സൗകര്യങ്ങളും ഉണ്ട്. എന്നാൽ മറ്റ് കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസ്സുകളിൽ വാതിലുകൾ ഇടുങ്ങിയതും ആ വാതിലുകളിൽ കൂടി ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്ന ശേഷിക്കാരെ സഹായികൾക്ക് എടുത്തു കയറ്റാനും ബുദ്ധിമുട്ടാണ്. ഈ ബസ്സുകളിൽ വിൽ ചെയറുകൾ കയറ്റുന്നതിനുള്ള റാമ്പ് സൗകര്യവും ഇല്ലെന്നും അദ്ദേഹം നിവേദനത്തിലൂടെ ചൂണ്ടി കാട്ടി. കെഎസ്ആർടിസി സ്വകാര്യ ബസുകളിൽ ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവു ലഭിക്കാൻ പാസുകൾക്കു പകരം യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉള്ളടക്കം-: നിവേദനങ്ങളുടെ പകർപ്പ്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *