ഡൽഹി -: കെ. മുരളീധരനെ ഒരു ഓട്ടമുക്കാലിനെ പോലെ ഒന്നിനും കൊള്ളാത്ത ആളാക്കി കോൺഗ്രസ് അധഃപതിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വന്തം വന്ദ്യമാതാവിനെ ഏറ്റവും മ്ലേച്ഛമായ രീതിയിൽ ആക്ഷേപിച്ച ഒരു തലതിരിഞ്ഞ ചെറുപ്പക്കാരനുവേണ്ടി വോട്ട് പിടിക്കാൻ കെ. മുരളീധരന് പോകേണ്ടിവരുന്നുവെന്നത് ആത്മഹത്യാപരമായ നിലപാടാണ്. തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് പത്മജ വേണുഗോപാൽ ഉയർന്നു നിന്ന് ചോദ്യം ചെയ്യുമ്പോൾ കുനിഞ്ഞ് അടിമയെ പോലെ നിൽക്കുകയാണ് കെ. മുരളീധരൻ. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനോട് പത്മജ ചോദിക്കുന്നതുപോലെ ചോദിക്കാനുള്ള ആർജവം മുരളീധരൻ കാണിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാഷ്ടീയമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും എന്നാൽ കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും പിതൃത്വം ചോദ്യം ചെയ്ത യുവരാഷ്ട്രീയക്കാരനോട് അത് പറയരുതെന്ന് മുഖത്തുനോക്കി പറയാനെങ്കിലും മുരളീധരൻ ആർജവം കാണിക്കണം. ബിജെപി തൃശ്ശൂരിൽ മൂന്നാം സ്ഥാനത്ത് ആകുമെന്നാണ് കെ. മുരളീധരൻ പറഞ്ഞിരുന്നത്. പാലക്കാടും ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് മുരളീധരൻ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

