കഥകളി മേളക്കായി പമ്പാ മണൽപ്പുറം ഒരുങ്ങുന്നു !!

Pathanamthitta Music

പത്തനംതിട്ട – ജില്ലാ കഥകളി ക്ലബ്ബിന്റെ പതിനെട്ടാമത് കഥകളി മേളക്കായുള്ള കേളികൊട്ട് ഉയരുകയായി. 2025 ജനുവരി 6 മുതൽ 12 വരെ അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് തയ്യാറാക്കുന്ന വിദ്യാധിരാജാ നഗറിൽ നടക്കുന്ന ഈ വർഷത്തെ മേളയിൽ ഏഴു കഥകളാണ് അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കായി പകൽ കഥകളി, പാഠകം, കലാമത്സരങ്ങൾ, സാഹിത്യ ക്യാമ്പ് എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കഥകളി കലാ സ്നേഹികളെയും ഈ മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ജില്ലാ കഥകളി ക്ലബ്ബിനും, അയിരൂർ കഥകളി ഗ്രാമത്തിനും വേണ്ടി ഭാരവാഹികളായ പ്രസിഡന്റായ ടി പ്രസാദ് കൈലാത്ത്, സെക്രട്ടറി വിആർ വിമൽരാജ്, വർക്കിംഗ് പ്രസിഡന്റ് ജോൺസൻ മാത്യു, ട്രഷറർ സഖറിയാ മാത്യു, ജനറൽ കൺവീനർ ഡോ. ബി ഉദയനൻ, ഓർഗനൈസറായ ജി. ജയറാം ചെറുകോൽ എന്നിവർ അറിയിച്ചു.

എല്ലാ ദിവസവും വൈകിട്ട് കൃത്യം 6.30 നു ആരംഭിക്കുന്ന കഥകളി മേളയിൽ..
6 1 2025 തിങ്കളാഴ്ച 6.30 നു പാലക്കാട് അമൃത ശാസ്ത്രികൾ രചിച്ച ലവണാസുര വധം.
7 1 2025 ചൊവ്വാഴ്ച 6.30 നു ഉണ്ണായി വാര്യർ രചിച്ച നളചരിതം നാലാം ദിവസം.
8 1 2025 ബുധനാഴ്ച 6.30 നു കിളിമാനൂർ രാജരാജ വർമ്മ കോയിത്തമ്പുരാൻ രചിച്ച രാവണ വിജയം.
9 1 2025 വ്യാഴാഴ്ച 6.30 നു ഇരയിമ്മൻ തമ്പി രചിച്ച കീചകവധം.
10 1 2025 വെള്ളിയാഴ്ച 6.30 നു കോട്ടയത്ത് തമ്പുരാൻ രചിച്ച കാലകേയ വധം പൂർവ്വഭാഗം.
11 1 2025 ശനിയാഴ്ച 6.30 നു മാനത്തേടത്ത് നമ്പൂതിരി രചിച്ച സുഭദ്രാഹരണം.
12 1 2025 ഞായറാഴ്ച 6.30 നു കൊട്ടാരക്കര തമ്പുരാൻ രചിച്ച ബാലിവധം കഥയും അരങ്ങിലെത്തും.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *