വേഗതയുടെ രാജകുമാരിക്ക് അഭിനന്ദനങ്ങൾ

Sports Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – മലപ്പുറത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎച്ച് മുഹമ്മദ്‌കോയ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ അണ്ടർ 16 വിഭാഗത്തിലെ കുട്ടികളുടെ 60 മീറ്റർ ഓട്ടമത്സരത്തിൽ മികച്ച വേഗത്തിൽ ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി ഗോൾഡ് മെഡൽ കരസ്ഥമാക്കി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് നന്ദന അജിൽകുമാർ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ നന്ദനക്ക് ഇത് വിജയത്തിന്റെ പൊന്നിൻ തിളക്കം. ഇലവുംതിട്ട അയത്തിൽ ആമുരുപ്പേൽ വീട്ടിൽ അജിൽകുമാറിന്റെയും ജയയുടെയും മകളാണ് ഈ മിടുക്കി.

മുമ്പ് നിരവധി സ്‌കൂൾ തല മത്സരങ്ങൾക്ക് പുറമെ തിരുവനന്തപുരം കാര്യവട്ടം LNCP യിൽ നടന്ന കേന്ദ്രീയ വിദ്യാലയ വനിതകളുടെ 100, 200, 400 മീറ്റർ റിലേ ഇനങ്ങളിൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട് നന്ദന അജിൽകുമാർ. കൊടുമൺ സ്റ്റേഡിയത്തിൽ റെജിൽ മാത്യുവിന്റെ ശിക്ഷണത്തിൽ ആണ് നന്ദനയുടെ കോച്ചിംഗ്. ഈ മിടുക്കിക്ക് കൂടുതൽ ലോക നിലവാരത്തിലുള്ള പരിശീലനവും, പ്രോത്സാഹനങ്ങൾ കൂടി കിട്ടിയാൽ ഇന്ത്യയുടെ അഭിമാന താരമായി വളരുമെന്നതിൽ സംശയമില്ല. മാതാപിതാക്കളുടെ പ്രോത്സാഹനങ്ങൾക്കപ്പുറം രാജ്യം തന്നെ ശ്രദ്ധിക്കേണ്ട താരം. എല്ലാ വിജയാശംസകളും നേരുന്നതിനൊപ്പം. പ്രോത്സാഹനവുമായി എന്നും ഒപ്പം കാണും എന്നുറപ്പോടെ..
ടീം പത്തനംതിട്ടക്ക് വേണ്ടി ,
ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *