തിരുവല്ലയിൽ ഹോം നേഴ്‌സായി ജോലി ചെയ്തിരുന്ന മിസ്സിംഗ് കേസ് പ്രതിയെ പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ചിറ്റാറിലെ ഭാര്യവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ തിരുവല്ല പ്രാവിന്‍കൂടുള്ള ഒരു വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടില്‍ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. 2022 ലാണ് ഇയാളെ ചിറ്റാറില്‍ നിന്നും കാണാതായത്. പ്രാവിന്‍കൂടുള്ള ഒരു വീട്ടില്‍ ഹോം നഴ്‌സ് ആയി ജോലി നോക്കി വരികയായിരുന്നു യുവാവ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് സംഘം സുബീഷിനെ കണ്ടെത്തുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *