പത്തനംതിട്ട : കേരള സർക്കാരിൻ്റെ ഭക്ഷ്യവകുപ്പിന്റെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഏക കോളേജ് College of Indigenous Food Technology പഠിപ്പിക്കാൻ ആവശ്യത്തിൽ അദ്ധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന നിലച്ചിട്ടുള്ള പ്രാക്ടിക്കൽ ലാബുകൾ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അദ്ധ്യാപകർ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ നശിക്കുകയാണ്. ഈ പ്രതിസന്ധി ഉടൻ പരിഹരിച്ചേ മതിയാകൂ.,

അഫിലിയേഷൻ നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്, ആവശ്യമെങ്കിൽ വിദ്യാർത്ഥി പ്രതിസന്ധി നിയമസഭയിൽ ഉന്നയിക്കുമെന്ന് ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ ഉറപ്പുനൽകി, ജില്ലാ കമ്മിറ്റി അംഗം അൽത്താഫ് മുഹമ്മദാലി സംയുക്ത സമരസമിതി വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടിയായി മുന്നിട്ടിറങ്ങുമെന്നും അതിൽ എല്ലാവിധ പിന്തുണയും ജില്ലാ കമ്മിറ്റി ഉറപ്പുനൽകി.


