തിരുവനന്തപുരം – 56 വർഷങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ റോഹ്താങ് പാസിൽ വിമാനാപകടത്തിൽ വീരചരമം പ്രാപിച്ച സൈനികൻ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന് സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം വ്യാമസേന വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം ലഡാക്കിലെ മഞ്ഞ് മലയിൽ നിന്നാണ് ഈ സൈനികന്റേതുൾപ്പെടെ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്. 1968 ലാണ് ഇന്ത്യൻ എയർ ഫോഴ്സിന്റെ എഎൻ 12 എയർക്രാഫ്റ്റ് ആണ് ഹിമാചൽ പ്രദേശിലെ റോഹ്താങ് പാസിൽ അപകടത്തിൽപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിൽ ഓപ്പറേഷനിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.


