അടൂർ: കൊലപാതക കേസിൽ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴംകുളം പുതുമല പാറയിൽ മേലേതിൽ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു പരോൾ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ൽ പീതാംബരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളിൽ ഇറങ്ങിയത്. ഭാര്യ: സുമി. മകൾ: പൂജ


