റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ മാത്രം
എ.എ.വൈ (മഞ്ഞകാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങൾക്കും ഇ-പോസ് മെഷീൻ മുഖേന ആധാർ അപ്‌ഡേഷൻ നടത്തുന്നതിനായി ഒക്ടോബർ ഒന്നുവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അടൂർ താലൂക്കിലെ എല്ലാ റേഷൻ കടകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.എ.വൈ / പി.എച്ച്.എച്ച് കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ആധാർ, റേഷൻ കാർഡ് എന്നീ രേഖകളുമായി കടകളിൽ എത്തി വിരൽ പതിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.


