പത്തനംതിട്ട : ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടുകയും ചെയ്യണമെന്ന് മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. നാഷണൽ ക്രിസ്ത്യൻ അലൈൻസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടന്ന പ്രചരണ റാലി തൂമ്പാക്കുളം സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോർജ്, വെരി റവ ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, റവ ബിജു എ എസ്, പാസ്റ്റർ ജെയിസ് പാണ്ടനാട്, ബാബു വെൻമേലി, അനീഷ് തോമസ്, മാത്യുസൺ പി തോമസ്, ബിനു പന്തളം, പാസ്റ്റർ കെ കെ സാം, മാത്യു തരകൻ, പ്രശാന്ത് മുളയ്ക്കൽ, ലിജു ജോസഫ്, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കോന്നി, റാന്നി, അടൂർ അസംബ്ലികളിലെ പര്യടനത്തിനുശേഷം റാലി അടൂരിൽ സംഭവിച്ചു. രണ്ടാം ദിന റാലി നാളെ തിരുവല്ലയിൽ ആരംഭിക്കുന്നതാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

