മഞ്ഞ റേഷൻ കാർഡ്, പിങ്ക് റേഷൻ കാർഡുകാർ ശ്രദ്ധിക്കുക

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട എ.എ.വൈ (മഞ്ഞകാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) റേഷൻ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷൻ ജില്ലയിൽ ഒക്ടോബർ ഒന്നുവരെ നടത്തും. റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ റേഷൻ കടകളിൽ അപ്ഡേഷൻ ചെയ്യാം. റേഷൻ കടകളിൽ/ ക്യാമ്പുകളിൽ എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ വീടുകളിൽ എത്തി ഇ- കൈവൈസി അപ്ഡേഷൻ നടത്തും. അപ്ഡേഷൻ നടത്തിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് റേഷൻ ലഭിക്കുന്നതിന് തടസം ഉണ്ടാകും. അതിഥിതൊഴിലാളികൾക്ക് അവർ റേഷൻ വാങ്ങുന്ന കടകളിൽ തന്നെ അപ്ഡേഷൻ നടത്താം

Leave a Reply

Your email address will not be published. Required fields are marked *