ഗാന്ധിദർശൻ വേദിയുടെ പെരുനാട് യൂണിറ്റ് സമ്മേളനവും ഗാന്ധി സദസ്സും നടന്നു

Politics
Print Friendly, PDF & Email

പെരുന്നാട്:- കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പെരുനാട് യൂണിറ്റ് സമ്മേളനവും, പുനസംഘടനയും, ഗാന്ധി സദസും നടന്നു. കെ.പി.ജി.ഡി.ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.ഷൈനി ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സർക്കാർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അവർ ആവശ്യപ്പെട്ടു.ജനാധിപത്യത്തിന്റെ പേരിലുള്ള പോലീസിലെ ക്രിമിനൽവത്കരണവും,ഗുണ്ടാഭരണവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് – വിൽസൺ പി വർഗീസിന്റെ അധ്യക്ഷതയിൽ പെരുനാട് ക്ഷീരോദ്പാദക സംഘം ഹാളിൽ യോഗം ചേർന്നു. റാന്നി നിയോജക മണ്ഡലം ചെയർമാൻ പി.റ്റി.രാജു മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ്കുളങ്ങര ഗാന്ധി സദസ്സ് നയിച്ച് പ്രഭാഷണം നടത്തി. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ട്രഷറർ ഓമന സത്യൻ,പെരുന്നാട് യൂണിറ്റ് ചെയർമാൻ – സുലോചന ടീച്ചർ, സെക്രട്ടറി വിൽസൺ വർഗീസ്, ജോയിൻ സെക്രട്ടറി അന്നമ്മ, വൈസ് ചെയർമാൻ സി.എം.തോമസ്, ട്രഷറർ എ.വി.രാജു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, അഷറഫ്, ഗീതാകുമാരി, ബിന്ദു അനിൽകുമാർ,
ബാബു വി.പി.എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:-
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പെരുന്നാട് യൂണിറ്റ് സമ്മേളനവും,ഗാന്ധി സദസ്സും ജില്ലാ വൈസ് ചെയർപേഴ്സൺ അഡ്വ.ഷൈനി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.സുനിൽ കുമാർ,വിൽസൺ പി.വർഗീസ്,പി.റ്റി.രാജു എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *