പ്രവാസത്തിന്റെ അവസാന വേദനയുടെ മുഖമാണ് നാരായണൻ നായർ

World Pathanamthitta

അബുദാബി – പ്രവാസത്തിന്റെ അവസാന വയസാംകാലത്ത് എല്ലാത്തിൽ നിന്നും വിരമിച്ചു ചെയ്‌തു വിശ്രമിക്കേണ്ട കാലത്ത് പലരെയും പോലെ പ്രവാസിയായ ഒരു മലയാളി വന്നുപെട്ട പ്രതിസന്ധിയെ കുറിച്ചാണ് പറയുന്നത്.

ഇത് നാരായണൻ നായർ. 2008 മുതൽ UAE യിലുണ്ട്. ഇപ്പോൾ അബുദാബിയിൽ ഒറ്റയ്ക്ക് കുടുസ്സു മുറിയിൽ ജീവിതം നയിക്കുന്നു. ഒരുകാലത്തു സ്വന്തമായി കരാർ കമ്പനി ഉണ്ടായിരുന്ന പ്രതാപി ആയിരുന്നു. അന്ന് നാരായണൻ നായരുടെ പണം പോക്കറ്റിലാക്കിയ സിനിമാ ലോകത്തെ പ്രശസ്തർ പോലും ഇന്ന് തിരിഞ്ഞു നോക്കാത്ത അവസ്ഥ. നാരായണൻ നായരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചാണ് പറയുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിൽ 2014 മുതൽ പ്രതിസന്ധി തുടങ്ങി. ഏറ്റെടുത്ത കരാർ ജോലിയിൽ പ്രശ്നങ്ങൾ കാരണം പലതും കേസായി. പിന്നാലെ മടങ്ങുന്ന ചെക്ക് കേസുകൾ. അവസാനം ജയിലിലുമായി. പിന്നീട് പ്രായത്തിന്റെ പരിഗണന നൽകി മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്ന UAE എന്ന രാഷ്ട്രം അദ്ദേഹത്തെ ജയിൽ മോചിതനാക്കി. പക്ഷെ അദ്ദേഹത്തിൻറെ കേസിലെ മൂന്നേ കാൽ ലക്ഷം ദിർഹം വരുന്ന നഷ്ടപരിഹാരം നൽകി തീർക്കാൻ വ്യവസ്ഥ ഉണ്ട്. നാരായണൻ നായർക്കിപ്പോൾ വയസ്സ് 75 ആയി.

സാമ്പത്തിക കേസിൽ പിഴയുള്ളത് കൊണ്ട് ട്രാവൽ ബാൻ ഉണ്ട്. കേസിലും പെട്ട് ജയിലിലും ആയിരുന്നതിനാൽ ഇടക്കെപ്പോഴോ വിസ തീർന്നു.
പാസ്പോർട്ട് കാലാവധി വരെ തീർന്നു. കരാർ ബിസിനസും നിന്നുപോയി.നാരായണൻ നായർ കുടുസ്സു മുറിയിൽ ഒറ്റപ്പെട്ടു.

ഇപ്പോൾ uae എന്ന രാജ്യം അനുവദിച്ചിരിക്കുന്ന, അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് പൊതുമാപ്പിൽ രാജ്യം വിടാനുള്ള എന്ന ചിന്തയിൽ നാരായണൻ നായർ ശ്രമം നടത്തിയപ്പോൾ ഒരു പ്രതിസന്ധി. ഇതിനു മുന്നിലുള്ള തടസമാണ് ട്രാവൽ ബാൻ നീങ്ങിക്കിട്ടാൻ ആ മൂന്നേ കാൽ ലക്ഷം ദിർഹം പിഴ അടക്കണം എന്നുള്ളത്.

അത് തീർപ്പാക്കി കിട്ടാൻ ഇന്ത്യൻ എംബസിക്ക് ഹർജി നൽകി കാത്തിരിക്കുകയാണ് നാരായണൻ നായർ. ഒക്ടോബർ മാസം തീരും പൊതുമാപ്പും തീരും. അതിനു മുൻപ് ഒരു ഇടപെടൽ ഉണ്ടായാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും.ഈ വായോധികന് നാട്ടിൽ പോകാൻ കഴിയും. പക്ഷെ ഇടപെടൽ ഉണ്ടാകണം. അതെവിടെ നിന്ന് ?

നാരായണൻ നായർ എന്ന ഒരു വയോധികന്റെ അപേക്ഷയാണ്. അവസാന കാലം പിറന്ന മണ്ണിൽക്കിടന്ന് മരിക്കാനുള്ള ആഗ്രഹം . ?

KMCC എന്ന പ്രവാസികളുടെ യുഎയിലെ അംഗീകൃത സംഘടനയിൽപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി കോട്ടങ്ങലുകാരൻ ഷാനവാസ് പുളിക്കൽ എന്ന ടീം പത്തനംതിട്ടയുടെ ഭാഗമായ മനുഷ്യ സ്നേഹിയുടെ ഇടപെടലിനാൽ നാരായണൻ നായരുടെ പാസ്സ്‌പോർട്ട് പുതുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നാരായൺ നായരുടെ അവസ്ഥ മനസ്സിലാക്കി കേന്ദ്ര സർക്കാർ സംഘടനകളുടെ ആരെങ്കിലും ഇടപെടുമോ എന്ന ഷാനവാസിന്റെ ചോദ്യത്തിൽ നിന്നാണ് ഈ വാർത്ത ടീം പത്തനംതിട്ട പോസ്റ്റ് ചെയ്യുന്നത് .

#pravasimalayali

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *