രാഷ്ട്രീയത്തിൽ സിക്സറടിക്കാൻ നോക്കിയപ്പോൾ വിക്കറ്റ് പോയി !!

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ തൽസ്ഥാനത്ത് നിന്ന് നീക്കിയാതായി പാർട്ടി അറിയിപ്പ് . അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. മുല്ലക്കരയാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

മുൻ ധാരണ പ്രകാരം അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയ്ക്ക് തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാൾ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ. എ പി ജയന്റെ അടൂരിലെ ഫാമിനെക്കുറിച്ചാണ് ഇവർ പരാതി ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സർക്കാർ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവർത്തിപ്പിക്കുന്നതെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇക്കാര്യം അന്വേഷിക്കാൻ സിപിഐ സംസ്ഥാന കമ്മിറ്റി ഒരു അന്വേഷണ കമ്മിഷനേയും നിയമിച്ചിരുന്നു. ആരോപണങ്ങൾ കൃത്യമാണെന്ന് അന്വേഷണ കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്. അങ്ങനെ
സിക്സറിടിക്കാൻ നോക്കി വിക്കറ്റ് പോയി .

Leave a Reply

Your email address will not be published. Required fields are marked *