തിരുവനന്തപുരം – ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇപ്പോൾ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവ് ഉണ്ടാകുന്നത്. സ്വർണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്ത നിരക്ക്. 18 കാരറ്റ് സ്വർണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ വെള്ളിക്ക് വിലവ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 95 രൂപ എന്നനിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര മാർക്കറ്റിൽ 30 ഡോളറോളം വർധിച്ചിരുന്നു. എന്നാൽ വില 2600 ഡോളർ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വർധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വർധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വർണവിലയാണ് കഴിഞ്ഞ ദിവസം മുതൽ ഇടിയാൻ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
What do you feel about this post?
Like
Love
Happy
Haha
Sad

