ഓണക്കാലത്ത് കാടിൻ്റെ മക്കൾക്ക് കൈതാങ്ങുമായി കെസിസി തണ്ണിത്തോട് സോണും ഓർത്തഡോക്സ് യുവജന പ്രസ്ഥാനവും

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട് : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും, മണ്ണീറ മാർ പീലക്‌സിനോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണ കാലയളവിനോടനുബന്ധിച്ച് ളാഹ വനപ്രദേശത്ത് താമസിക്കുന്ന ഇരുപതി അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും നൽകി. വൈദികരും യുവജനങ്ങളും ഒരുമിച്ച് എത്തിയത് കുടുംബങ്ങൾക്കും കുട്ടികൾക്കും പുത്തൻ അനുഭവമായി ഓണഘോഷം ഒഴിവാക്കി സമാഹരിച്ച തുകയാണ് കാടിൻ്റെ മക്കളെ സഹായിക്കാൻ വേണ്ടി ഉപയോഗിച്ചത്. കേരള കൗൺസിൽ ഓഫ് ചർച്ചസ് സോൺ പ്രസിഡൻ്റെ റവ. ഡെയിൻസ് പി സാമുവേൽ, വൈസ് പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ, മണ്ണീറ മാർ പീലക്‌സിനോസ് ഓർത്തഡോക്‌സ് വികാരി ഫാദർ. എബി എ തോമസ്, കെ സി സി സോൺ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, ബ്ലെസൻ തോമസ്, അനു ജോസഫ്, റിതിൻ റോയി, ജോബിൻ കോശി, ആന്റോ പി ബിനു, ഷിജു മാത്യു, പ്രിൻസി ഗോസ്, സജിൻ കെ സജി, ദാൻ വർഗീസ്, ടോംസി കോശി, ജോഹാൻ ഷാജി, സലൻ കെ സജി, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *