പി.എന്‍. പണിക്കര്‍ അനുസ്മരണവും വിദ്യാര്‍ഥികള്‍ക്ക് പുസ്തക വിതരണവും നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയണമെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാരംഗം വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പി.എന്‍. പണിക്കരുടെ അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. പൊന്നമ്മ.

ഹെഡ്മിസ്ട്രസ് കവിത വി. കുറുപ്പ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ പുസ്തക വിതരണം നിര്‍വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ലാ ട്രഷറര്‍ എ.ജി. ദീപു, സ്‌കൂള്‍ ബര്‍സാര്‍ പ്രീത് ചന്ദനപ്പള്ളി, സ്‌കൂള്‍ സിനീയര്‍ അസിസ്റ്റന്റ് ഏ.കെ. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി റോയി ജോണ്‍, സാഹിത്യ സമാജം കണ്‍വീനര്‍ ടോമിന്‍ പടിയറ, വിദ്യാരംഗം കണ്‍വീനര്‍ ബി. ലീന, കെ.പി. പ്രിയ, റീന ജോര്‍ജ്, വി. വിദ്യ, വി. അഞ്ചു, ആര്‍. ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിതരണം ചെയ്ത പുസ്തകങ്ങളെക്കുറിച്ച് ആസ്വാദന കുറിപ്പ് മല്‍സരവും നടക്കും. ജൂലൈ ഏഴിന് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *