എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2024- 2025 വർഷത്തെ പ്രവർത്തനോദ്ഘാടനം തലവടി ബിആർസി യിൽ നടന്നു .പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു .ബ്ളോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.ഗോപലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള ചൈൽഡ് കെയർ കിറ്റുകൾ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ സി.ആർ.സിസി സ്പെഷ്യൽ എഡ്യൂക്കേറ്റർ എംഎസ് സൗമ്യക്ക് കൈമാറി.


ഫസ്റ്റ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, മാർക്കറ്റിങ് ആ9ഡ് കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ കെ ജയചന്ദ്രൻ,ക്ളബ് എൽസിഐഎഫ് കോർഡിനേറ്റർ റോബിൻ ടി. കളങ്ങര, റോണി ജോർജ്ജ് ,സിനു രാധേയം , ബി ആർ സി തലവടി ഷിഹാബ് നൈന, ബി ആർ സി ട്രെയിനർ സി ആർ സി സി മാരായ അജിത വിജയൻ, ബ്ലെസ് കെ കുര്യൻ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് സന്ധ്യ രാമചന്ദ്രൻ, ബോബി എന്നിവർ പ്രസംഗിച്ചു.
ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാർഡ് ജേതാവ് എടത്വ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ.ജോൺസൺ വി ഇടിക്കുളയെ അനുമോദിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

