വന്‍ രാസലഹരി വേട്ട: 146 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തുI’m

Crime
Print Friendly, PDF & Email

പുനലൂര്‍: കാര്‍ മാര്‍ഗം കൊണ്ടു വന്ന 146 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുണ്ടറ സൂരജ് ഭവനില്‍ സൂരജ് (34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തില്‍ നിതീഷ്(29) എന്നിവരെയാണ് പുനലൂര്‍ ടി ബി ജങ്ഷനില്‍ വച്ച് പിടികൂടിയത്.

ഓണാഘോഷം കൊഴുപ്പിക്കുന്നതിനു വേണ്ടി വന്‍തോതില്‍ മയക്കുമരുന്ന് കൊല്ലം റൂറല്‍ ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി കേന്ദ്രീകരിച്ചും അല്ലാതെയും പരിശോധനകള്‍ നടത്തി വരിയായിരുന്നു. അതിനിടെയാണ് ബംഗളൂരുവില്‍ നിന്ന് കാറില്‍ കൊണ്ടു വന്ന എം.ഡി.എം.എ പിടികൂടിയത്.

പാലക്കാട് ജില്ലയില്‍ 100 ഗ്രാം എം.ഡി.എം.എ കടത്തിയ കേസില്‍ പ്രതിയായ സൂരജ് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങി തുടര്‍ന്നും വന്‍ തോതില്‍ കച്ചവടം നടത്തുന്നതായി മനസ്സിലാക്കിയ ഡാന്‍സാഫ് ടീം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ഡാന്‍സാഫ് അറിയിച്ചതനുസരിച്ച് പുനലൂര്‍ പോലീസ് ടി ബി ജംഗ്ഷനില്‍ വച്ച് കാര്‍ തടയുകയായിരുന്നു. നിര്‍ത്താതെ പോകാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ പോലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുക ആയിരുന്നു.
ഡാന്‍സാഫ് എസ്‌ഐമാരായ ജ്യോതിഷ് ചിറവൂര്‍, ബിജു ഹക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുമോന്‍, ദിലീപ്, അഭിലാഷ്, വിപിന്‍ ക്ലീറ്റസ് എന്നിവരും പുനലൂര്‍ എസ്.ഐ അനീഷും ഹൈവേ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ വിലവരുന്ന മാരകമായ മയക്കുമരുന്നാണ് പിടികൂടിയത്. തുടര്‍ന്നും ശക്തമായ രീതിയില്‍ തന്നെ മയക്കുമരുന്നിനെതിരെയുള്ള പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് കൊല്ലം റൂറല്‍ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *