പത്തനംതിട്ട: പെരുനാട് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന പോക്‌സോ കേസിൽ ഒളിവിലായിരുന്ന ഏഴാം പ്രതി പോക്‌സോ സ്‌പെഷൽ കോടതിയിൽ കീഴടങ്ങി. സൈനികനായ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനുവാണ് കീഴടങ്ങിയത്. 19 പ്രതികളാണ് കേസിൽ ഉള്ളത്. ഇതോടെ പ്രതികളിൽ 18 പേരും അറസ്റ്റിലായി. ഒരു പ്രതി വിദേശത്താണ്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരും ഉൾപ്പെടുന്നു. മനുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

