തെങ്ങിന്റെ ഓലവീണു പൊട്ടിയ വൈദ്യുത കമ്പി കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്

Pathanamthitta

പത്തനംതിട്ട: തെങ്ങിന്റെ ഓലവീണു പൊട്ടിയ വൈദ്യുത കമ്പി കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. തുവയൂർ സൗത്ത് സ്വദേശി റോയി(43) ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഓമല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജംഗ്ഷന് സമീപമാണ് സംഭവം. റോയി ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരുമ്പോഴാണ് വൈദ്യുതി ലൈൻകമ്പി പൊട്ടിവീണത്. ഈ സമയം അറ്റകുറ്റപ്പണിക്കായി ലൈൻ ഓഫായിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ മുതൽ ഓമല്ലൂർ ഭാഗത്ത് വൈദ്യത ലൈൻ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ലൈൻ ഓഫായിരുന്നു. സമീപത്തെ തെങ്ങിന്റെ ഓല വീണാണ് ലൈനിൽ പൊട്ടി വീണതെന്ന് പറയുന്നു. ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് യാത്രക്കാരൻ റോഡിൽ വീണു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനാണ് പരുക്ക്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *