എംഎല്‍എയുടെ ഇടപെടലില്‍ ബിജിക്ക് ആരോഗ്യമന്ത്രിയുടേയും ഭക്ഷ്യമന്ത്രിയുടേയും കൈത്താങ്ങ്

Kerala Pathanamthitta
Print Friendly, PDF & Email

കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്തില്‍ നിറകണ്ണുകളുമായി എത്തിയ കൊല്ലമുള സ്വദേശിനി ബിജി വര്‍ഗീസിന് ഒരു മണിക്കൂറിനുള്ളില്‍ ബിപിഎല്‍ കാര്‍ഡും കാരുണ്യ ബെനോവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആശ്വാസമേകി ആരോഗ്യമന്ത്രി വീണാജോര്‍ജും ഭക്ഷ്യമന്ത്രി ജി ആര്‍. അനിലും.
എല്ലുപൊടിയുന്ന രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ് ബിജി വര്‍ഗീസ്. അദാലത്തില്‍ നേരിട്ടെത്തിയ ബിജിയുടെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ രണ്ട് മന്ത്രിമാരുടേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.  കാരുണ്യ ബെനോവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തും എന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അടിയന്തരമായി എപിഎല്‍ കാര്‍ഡ് മാറ്റി ബിപിഎല്‍ ആക്കി നല്കാന്‍ ഭക്ഷ്യമന്ത്രി ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി, ഒരു മണിക്കൂറിനുള്ളില്‍ കുടുംബത്തിന് മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കുകയും ചെയ്തതോടെ ബിജി ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *