തമിഴ്‌നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

India
Print Friendly, PDF & Email

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിയിൽവച്ച് വിദ്യാർഥികൾ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. വിനോദയാത്രയ്ക്കു പോയശേഷം ആന്ധ്രപ്രദേശിൽനിന്നും മടങ്ങുന്നതിനിടെയാണു വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. ചെന്നൈ എസ്ആർഎം കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹൻ റെഡ്ഡി (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്, ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നും വിദ്യാർ‍ത്ഥികൾ യാത്ര കഴി‌‌ഞ്ഞ് മടങ്ങി വരവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാർ അമിതവേ​ഗതിയിലായിരുന്നുവെന്നും ഡ്രൈവർക്ക് നിയന്ത്രണം തെറ്റിയതാവാം അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *