ആലപ്പുഴ: നഗരസഭ കരളകംവാർഡ് തത്തംപള്ളി മുട്ടുങ്കൽ തങ്കച്ചന്റെ മകൻ തോമസ് മൈക്കിളാ (26) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തോമസിനെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൊബൈൽ ഫോൺ തോട്ടിൽ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിൻറെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോർത്ത് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്‌കരിച്ചു.


