പത്തനംതിട്ട – വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാൻ പത്തനംതിട്ടയിൽ നിന്ന് ഇതാ ഒരു മനുഷ്യ സ്നേഹി. ഇത് ഷിബു ഒരികൊമ്പിൽ, പത്തനംതിട്ടക്കാരുടെ ഷിബുച്ചായൻ, പ്രവാസിയായിരുന്നു.. ഇപ്പോൾ പത്തനംതിട്ടയിൽ വ്യവസായി ആണ്. വർഷങ്ങൾക്കു മുമ്പ് പരിചയപ്പെടുമ്പോൾ തുടങ്ങി ഇന്നുവരെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്ന വ്യക്തിത്വം, എന്നാൽ കുറെ നാളുകൾക്ക് മുൻപ് ഷിബുച്ചാനുമായി സംസാരിച്ചപ്പോൾ വളരെ യാദൃശ്ചികമായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നു ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിൽ ഒരു ആരോരുമില്ലാത്ത ആളുകൾക്ക് ഒരു അഭയസ്ഥാനം ഒരുക്കുന്നതിനെ കുറിച്ച് അദ്ദേഹം എന്നോട് സംസാരിക്കുകയുണ്ടായി, സത്യം പറഞ്ഞാൽ ഞാനത് മുഖവിലയ്ക്ക് എടുത്തില്ല. വീണ്ടും ഈ കാര്യം തന്നെ കഴിഞ്ഞാഴ്ച അദ്ദേഹം എന്നോട് വീണ്ടും സംസാരിക്കുകയുണ്ടായി, അപ്പോഴും ഞാൻ ഈ കാര്യം അദ്ദേഹത്തിന്റെ ഹൃദയത്തിൽ തൊട്ടാണ് പറയുന്നത് എന്ന് കരുതിയിരുന്നില്ല.
എന്നാൽ ഇന്ന് വയനാട് ദുരന്തത്തിൽപ്പെട്ട് ആരോഗ്യമില്ലാത്തവർക്കായി, ആശ്രയം അറ്റ മാതാപിതാക്കൾക്കായി അഭയസ്ഥാനം ഒരുക്കുവാൻ സ്വന്തം പേരിലുള്ള ഒരു ഏക്കർ സ്ഥലം പ്രവർത്തനസജ്ജരായ സന്നദ്ധ സംഘടനകൾക്ക് വിട്ടുനൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇദ്ദേഹം.
കൂപ്പുകൈകളോടെ ആശംസകൾ നേരുന്നു…
ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ടക്കൊപ്പം ജേക്കബ് ഫിലിപ്പ് ആൽവിൻ


