ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ് ) (മലയാളം മീഡിയം) (കാറ്റഗറി നം.384/2020) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂൺ 21, 22 തീയതികളിൽ എറണാകുളം മേഖലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നം:255/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂൺ 22, 23 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ, ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2222665.

Leave a Reply

Your email address will not be published. Required fields are marked *