ആർ. വിനീതയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

Pathanamthitta

ഇലന്തൂർ ഗ്രാമ പഞ്ചായത്തിൽ ആർ. വിനീതയുടെ ലൈഫ് മിഷനിൽ പൂർത്തിയായ വീടിന്റെ താക്കോൽ ദാനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിച്ചു. പരിയാരം ബംഗ്ലാവിൽ വീട്ടിൽ എന്നു പേരിട്ടിരിക്കുന്ന ലൈഫ്മിഷൻ വീട്ടിൽ വീട്ടിലെത്തിയാണ് കളക്ടർ താക്കോൽ ദാനം നിർവഹിച്ചത്.വിനീതയ്ക്കും മകനും ഓണക്കോടിയും കളക്ടർ നൽകി.2023 ഫെബ്രുവരിയിലാണ് വീടിന്റെ നിർമാണം ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് എം എസ്.സിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.എ.ഇന്ദിര, ജോയന്റ് ബിഡിഒ ഗിരിജ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിനോദ് മിത്ര പുരം, തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *