പത്തനംതിട്ട – ഇന്നലെ നാരങ്ങാനം പഞ്ചായത്തിൽ തോന്ന്യാമലയിൽ സുബൈദ (56) വീടിനു അടുത്തുള്ള പുരയിടത്തിലെ കാട്ടിലെ കിണറ്റിൽ അബദ്ധവശാൽ കാൽവഴുതി വീണു. നാട്ടുകാർ സമയോചിതമായി അഗ്നിശമന സേനയെയും, പോലീസിനെയും വിവരമറിയിച്ചതിനെത്തുടർന്ന്
പത്തനംതിട്ടയിൽ നിന്നും സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ശ്രീ. പ്രേമചന്ദ്രൻ, റോപ്പിന്റെ സഹായത്താൽ കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെയും സേനങ്ങളുടെയും സഹായത്തോടെ സുബൈദയെ രക്ഷപ്പെടുത്തി കിണറ്റിന് പുറത്തു എത്തിച്ചു, അവശയായിരുന്ന സുബൈദയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം ആണ് സേന മടങ്ങിയത് ,
പത്തനംതിട്ട ഫയർസ്റ്റേഷൻ ഓഫീസർ ശ്രീ. R.അഭിജിത്, ഫയർ & റെസ്ക്യൂ ഓഫീസർ ആയ ശ്രീ, ശ്രീകുമാർ, അജു, ശ്രീനാഥ്, അഭിലാഷ്, അമൽചന്ദ്, ഹോംഗാർഡ് ശ്രീ നസീർ, അനൂബ്, രാജേഷ്, മുരളി എന്നിവരും അയൽവാസി ശ്രീ. കുഞ്ഞുമോനും ഈ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.


