കോന്നി – ഇതിന്റെ സ്വിച്ച് കേടായിട്ട് 7 മാസത്തിൽ കൂടുതൽ ആയി, നന്നാക്കാനോ തിരിഞ്ഞു നോക്കാനോ ആളില്ല. മഴക്കാലത്തു ഒരു അപകടം ഉണ്ടായിട്ട് മാത്രമേ സ്വിച്ച് നന്നാകാൻ വഴിയുള്ളു എന്നാണ് നാട്ടുകാർക്ക് തോന്നുന്നത്. കോന്നി എം. എൽ. എ ജനിഷ് കുമാറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ ഹൈ മാസ്റ്റർ ലൈറ്റ്. ഉടൻ തന്നെ ഈ ലൈറ്റ് നന്നാക്കുവാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



