സ്‌നാപ്പ് ചാറ്റിലൂടെ പരിചയം, പലയിടങ്ങളിൽ വെച്ച് പീഡനം: പത്തൊൻപതുകാരൻ പിടിയിൽ

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല: സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പലതവണ പലയിടങ്ങളില്‍ വച്ച് കാണുകയും തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി പോലീസ് പിടിയില്‍. കോട്ടയം ഉദയനാപുരം വൈക്കംപ്രയാര്‍ ദിലീപ് ഭവനില്‍ അമല്‍ കൃഷ്ണ (19) യെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌നാപ്പ് ചാറ്റ് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി കുട്ടി പഠിക്കുന്ന സ്‌കൂളിലും മറ്റും വച്ച് നേരില്‍ കാണുകയും മാര്‍ച്ച് 23ന് ഉച്ചയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയില്‍ വച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ ബലമായി ലൈംഗിക പീഡനത്തിന് വിധേയയാക്കി.

28 ന് പ്രതിയുടെ കോട്ടയത്തുള്ള വീട്ടില്‍ വച്ചും പീഡിപ്പിച്ചു. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമസമിതിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശാനുസരണം, പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിലെ എസ്‌സിപിഓ എ.വി.സുജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്.ഐ.സതീഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അജിത് കുമാര്‍ അന്വേഷണം ഏറ്റെടുത്ത് പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജമാക്കിയ പോലീസ് സംഘം ഇയാളുടെ വീടിന്റെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌ഐ കുരുവിള സക്കറിയ, സിപിഓമാരായ രഞ്ജു കൃഷ്ണന്‍, അഖില്‍ എന്നിവരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *