തിരുവനന്തപുരം – വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയായതിന്റെ ക്രെഡിറ്റ് ആർക്ക്. ഇന്നത്തെ സർക്കാർ ഔദ്യോഗിക സ്വീകരണത്തിന് പിന്നാലെ ഈ വിവാദം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഇടതു സർക്കാരിന്റെ വികസന കുതിപ്പെന്ന് പറഞ്ഞാണ് പിണറായി സർക്കാർ വിഴിഞ്ഞത്തിൽ അവകാശവാദം ഉന്നയിക്കുന്നത്. പദ്ധതിയിലെ തടസ്സങ്ങൾ നീക്കാൻ ഇടപെടൽ നടത്തിയെന്നാണ് ഇടതു സർക്കാർ അവകാശപ്പെടുന്നത്.
ഈ തുറമുഖത്തിന് തറക്കല്ലിട്ടത് മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയായിരുന്നു. 2015 ഡിസംബറിലായിരുന്നു ഇത്. ഇന്ന് വിഴഞ്ഞത്ത് നടന്ന ചടങ്ങിൽ 2006ലെ എൽഡിഎഫ് സർക്കാർ തുറമുഖത്തിനായി നടത്തിയ ശ്രമങ്ങൾ മുതൽ ഓരോ ഘട്ടങ്ങളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി എന്നാൽ ഉമ്മൻചാണ്ടിയുടെ പേര് പോലും പറഞ്ഞില്ല. അതേസമയം 2007ൽ അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചത് മുഖ്യമന്ത്രി പരാമർശിക്കുകയും ചെയ്തു. നേരത്തെ കേരളത്തിൽ തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കടന്നപ്പളളി രാമചന്ദ്രനേയും, അഹമ്മദ് ദേവർ കോവിലിനേയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. എന്നിട്ടും തറക്കല്ലിട്ട കാര്യവും ഉമ്മൻചാണ്ടിയെയും ഒഴിവാക്കി. കൂടാതെ അന്ന് നടത്തിയ പ്രതിഷേധങ്ങൾക്ക് ന്യായീകരണവും പറഞ്ഞു. അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ പദ്ധതിയെ ആരും മാറ്റരുത് എന്നതിനായിരുന്നു അന്നത്തെ എതിർപ്പുകളെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്.
തുടർന്ന് സംസാരിച്ച അദാനി ഗ്രൂപ്പ് പ്രതിനിധിയായ കരൺ അദാനി ഉമ്മൻചാണ്ടിക്കും, സ്ഥലം എംപിയായ ശശി തരൂരിനും പ്രത്യേക നന്ദി പറഞ്ഞു. സ്ഥലം എംഎൽഎയായ എം വിൻസെന്റും ഉമ്മൻചാണ്ടി തുറമുഖത്തിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മിപ്പിച്ചു. ഒപ്പം പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ വിമർശിക്കുകയും ചെയ്തു.
ഈ പരിപാടിയിൽ പങ്കെടുത്ത സ്പീക്കർ എഎൻ ഷംസീർ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മൻചാണ്ടിയെ പ്രശംസിച്ചത്. ഉമ്മൻചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്നാണ് സ്പീക്കർ കുറിച്ചത്.
https://www.facebook.com/AnshamseerMLA/posts/pfbid0YCnNgSQsXNYa9k6fDC4XZooWBmHzVY4y6Ltdkz65z3n7D3kByyy1kD6EMDurQNHml

What do you feel about this post?
Like
Love
Happy
Haha
Sad

