ന്യൂയോര്‍ക്ക് : FSNONA യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ Marriott Hilton Stamford CT. സമാരംഭിച്ചു.

സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു . പ്രസിഡന്റ് സജീവ് ചേന്നാട്ടു അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രേണുക ചിറക്കുഴിയിൽ സ്വാഗതം പറഞ്ഞു . ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനായ ഷൌക്കത്ത് , ടെക്സാസ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ , ഡോ: മോഹൻ ഗോപാൽ , fsnona ചെയർമാൻ ഡോ: ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , അഡ്വ: വാസുദേവൻ കല്ലുവിള എന്നിവർ സംസാരിച്ചു .

ട്രഷർ രാജീവ് ഭാസ്കർ , വൈസ് പ്രസിഡണ്ട് സുനിൽ കുമാർ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി മായാ ഷൈജു, ജോയിന്റ് ട്രഷറർ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ സുരേഷ് ബാബു ചിറക്കുഴിയിൽ , ഡോ : കലാമണ്ഡലം ധനുഷാ സന്യാൽ, പിന്നണി ഗായകൻ വിവേകാന്ദൻ , സജി കമലാസനൻ , പ്രസന്ന ബാബു, മൂലൂർ ഉദയഭാനു പണിക്കർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . ഉദ്‌ഘാടന ചടങ്ങിന് ശേഷം ന്യൂയോർക്കിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും , ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കൺവെൻഷൻ 14 നു സമാപിക്കും.


What do you feel about this post?
Like
Love
Happy
Haha
Sad

