ആറന്മുള – അതിഥി തൊഴിലാളിയെ കഞ്ചാവുമായി പോലീസ അറസ്റ്റ് ചെയ്തു. കോഴഞ്ചേരി കീഴുകര പിച്ചനാട് കോളനിയില്‍ ബുധനാഴ്ച രാത്രി 10 മണിക്ക് സംശയാസ്പദമായി കണ്ട പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ജിയാന്‍ ചന്ദ് ഷാ(37)യുടെ പക്കല്‍ നിന്നുമാണ് 80 ഗ്രാം കഞ്ചാവ് പിടികൂടിയത്. കീഴുകര കോളനിയില്‍ സംശയാസ്പദകരമായി കണ്ട ഇയാളെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി.
ഇയാള്‍ രണ്ടു കൊല്ലമായി കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെ താമസ സൗകര്യം ഒരുക്കുന്ന കെട്ടിട ഉടമസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഓ സി.കെ. മനോജ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

