മംഗളൂരു: കേരളത്തിൽ വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് നാളെ മുതൽ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിൻ മംഗളൂരുവിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്. 11 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയിൽ നിന്നും മംഗളുരുവിൽ എത്തിച്ചേരും.
കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. എസി ചെയർകാറിൽ കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിൽ എക്‌സിക്യുട്ടീവ് ചെയർകാറിൽ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
വന്ദേ ഭാരത് സമയക്രമം:
(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 – 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗൺ 14.02 – 14.05
തൃശൂർ 15.20 – 15.23
ഷൊർണൂർ ജംഗ്ഷൻ 16.15 -16.20
തിരൂർ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂർ 18.47 – 18.50
കാസർകോട് 20.32 – 20.34
മംഗളുരു സെൻട്രൽ 22.00.
What do you feel about this post?
Like
Love
Happy
Haha
Sad

