വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

Pathanamthitta

തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും ഭാഷാശുദ്ധി വർദ്ധിപ്പിക്കുന്നതിനും വായന ഉപകരിക്കുന്നുവെന്നും ജോസഫ് പുതുശ്ശേരി. വൈ.എം.സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെൻ്റ് ജോൺസ് സ്കൂളിൽ വായനയുടെ മധുരം അറിവിൻ്റെ ആകാശം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാഥാസ്ഥിതിക ചിന്തകളെ അകറ്റി പുരോഗമന ആശയത്തിലേക്ക് സമൂഹത്തെ നയിക്കുന്നതിൽ വായനയുടെ പങ്ക് വലുതാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളെ സ്വാതന്ത്ര സമരത്തിൽ പങ്കാളികളാക്കുവാൻ പുസ്തക രചനയിലൂടെ സാധിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസ് പാറേക്കടവിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ലാലു തോമസ്, പ്രിൻസിപ്പൽ സ്റ്റീഫൻ ജോർജ്, ഹെഡ്മിസ്ട്രസ് ശാന്തി സാമുവേൽ, സെക്രട്ടറി പ്രകാശ് തോമസ് മാത്യു, സബ് – റീജണൽ ഭാരവാഹികളായ സജി മാമ്പ്രകുഴിയിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Photo : വൈ.എം.സി.എ തിരുവല്ല സബ്-റീജണിൻ്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെൻ്റ് ജോൺസ് സ്കൂളിൽ വായനയുടെ മധുരം അറിവിൻ്റെ ആകാശം എന്ന വിഷയത്തിൽ നടന്ന സെമിനാർ ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. ലാലു തോമസ്, തോമസ് വി. ജോൺ, പ്രകാശ് തോമസ് മാത്യു, സുനിൽ മറ്റത്ത്, സജി മാമ്പ്രകുഴിയിൽ, ജോ ഇലഞ്ഞിമൂട്ടിൽ, ഡോ. ജോസ് പാറേക്കടവിൽ, ശാന്തി സാമുവേൽ, ജോജി പി. തോമസ്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, സ്റ്റീഫൻ ജോർജ്, കുര്യൻ ചെറിയാൻ എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *