തിരുവല്ല – ബാറിനുള്ളിലുണ്ടായ തർക്കത്തെത്തുടർന്ന് ബാർ പരിസരത്ത് കൂട്ടയടി. സംഭവത്തിൽ ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസെടുത്തു. ബാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിയാക്കിയാണ് കേസ്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് കൂട്ടയടി നടന്നത്. ഇവിടെ ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി. താക്കോൽക്കൂട്ടംകൊണ്ടുള്ള ഇടിയിൽ ഒരാൾക്ക് മുഖത്ത് പരുക്കേറ്റിരുന്നു. ഇയാൾ നൽകിയ പരാതിയിലാണ് ആറ് പേർക്കെതിരെ കേസെടുത്തത്. ബാർ ജീവനക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ആറ് പേർക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് റ്റച്ചിംഗ്സ് വിഷയത്തിൽ പത്തനംതിട്ട അമല ബാറിന് മുന്നിൽ ഹെൽമറ്റ് കൊണ്ടുള്ള അടി നടന്നത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

