കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയിൽ

Kerala Pathanamthitta

പന്തളം – കഴിഞ്ഞ രണ്ടു ദിവസമായി കാണാതായി എന്ന പരാതിയിൽ തിരച്ചിൽ നടന്നിരുന്ന യുവാവിന്റെ മൃതദേഹം കരിങ്ങാലി പാടം പുഞ്ചയിൽ കണ്ടെത്തി. ചെറുമല പുതുശ്ശേരി ഉണ്ണി (35) ആണ് മരിച്ചത്. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഞ്ചയിൽ അഞ്ചടിയോളം വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. പോലീസ് അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും ഫയർഫോഴ്‌സും പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്‌സ് സ്‌കൂബ ടീമും ചേർന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. അടൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെയും സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസഫിന്റെയും നേതൃത്വത്തിലുള്ള ടീം ആണ് മൃതദേഹം കരയ്‌ക്കെടുത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *