അടൂർ – ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അടൂർ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇളമണ്ണൂർ ഇ.വി.എച്ച്.എസിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ. ആർ. ഹരീഷ് യോഗാദിന സന്ദേശം നൽകി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാം വാഴോട്, പഞ്ചായത്ത് അംഗം സതീഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ജി കൃഷ്ണൻ, പി.റ്റി.എ പ്രസിഡന്റ് പി.ജി. കൃഷ്ണകുമാർ , പ്രിൻസിപ്പൽ വി. പ്രീത, ഡോ. സുനിൽ കെ ജോൺ, ഡോ. സുനി പോൾ, യോഗാ മാസ്റ്റർ എൻ. കെ സതികുമാർ എന്നിവർ പങ്കെടുത്തു.



