പത്തനംതിട്ട:കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് വയോധികന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയും കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടൂ.വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തെങ്ങമത്തെ സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. ബസില്‍ വച്ച് തന്നെ പെണ്‍കുട്ടി ഫോണില്‍ അമ്മയെ വിളിച്ച് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്മ ബസ് സ്‌റ്റോപ്പിലെത്തിയിരുന്നു. മകളെ അപമാനിച്ചയാളെ അമ്മ മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

