ജൂൺ 19 | വായന ദിനം, മെഴുവേലി കൊച്ചുസ്കൂളിൽ

Kerala Pathanamthitta TECH
Print Friendly, PDF & Email

ജൂൺ 19 | വായന ദിനം
മെഴുവേലി കൊച്ചുസ്കൂളിൽ പ്രശസ്തരായ അമ്മയും മകളും ചേർന്ന് വായന വർഷാചരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു

മെഴുവേലി – നമ്മുടെ നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കാരാൽ സ്ഥാപിതമായ ഗംഗാധര വിദ്യാശാല എൽപി സ്‌കൂൾ എന്ന ഗവ. ജിവിഎൽപി സ്‌കൂളിൽ, ഈ വർഷത്തെ വായനാദിനവുമായി ബന്ധപ്പെട്ട പരിപാടികൾ വ്യത്യസ്തമാർന്ന പരിപാടികളോടെ ആസൂത്രണം ചെയ്തിരിക്കുകയാണ്. ജൂൺ 19 രാവിലെ 10.30 നു പരിപാടികൾക്ക് തുടക്കമാകും.

ഗവ. ജി വി എൽ പി സ്കൂൾ മെഴുവേലി, ഒരു അദ്ധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് തുടങ്ങുന്നത് . പ്രശസ്തരായ അമ്മയും മകളും ചേർന്നാണ് ഈ വർഷത്തെ വായന വർഷാചരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പ്രശസ്ത തിയേറ്റർ എജുക്കേഷൻ റിസോഴ്സ് പേഴ്സണും അദ്ധ്യാപികയും നാടക രചയിതാവും കഥാകാരിയും അതിലുപരി സോഷ്യോളജിസ്റ്റുമായ പ്രിയത ഭരതനും, സംസ്ഥാന കലോത്സവങ്ങളിലും സംസ്ഥാന ദേശീയ കലാ ഉത്സവങ്ങളിൽ പ്രതിഭയുമായ മകൾ പത്മ രതീഷും ആണ് ഈ വർഷത്തെ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്.

വ്യത്യസ്തമാർന്ന സാമൂഹിക പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഏകപാത്ര നാടകവും മോണോ ആക്ടും അവതരിപ്പിക്കപ്പെടുന്നു . വായനാശീലം വളർത്തുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ മുന്നിൽ കഥകളും കവിതകളും എങ്ങനെ അവതരിപ്പിക്കണമെന്ന് ഇവിടെ അവതരിപ്പിച്ച് ചർച്ചചെയ്യുന്നു. നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ പരിപാടി ഏറെ പ്രയോജനം ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.

കൂടാതെ ഈ വർഷം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ, വായനയുടെയും എഴുത്തിന്റെയും ശാസ്ത്ര വിഷയങ്ങളുടെയും കാര്യത്തിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രഥമാദ്ധ്യാപിക പ്രഖ്യാപിക്കും. അമ്മമാരും അദ്ധ്യാപകരും കുട്ടികളും കഥാവായന നടത്തും.
ഈ പരിപാടി വിജയിപ്പിക്കുന്നത്തിനു നമുക്കേവർക്കും ഒന്നിച്ച് സഹകരിക്കാം.

സംഘാടക സമിതി…

ഉദ്ഘാടകർ, പ്രശസ്തരായ അമ്മയെയും, മകളെയും ഒന്ന് പരിചയപ്പെടാം…

ശ്രീമതി. പ്രിയത ഭരതൻ
ഇരുപതോളം നാടകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതി ജില്ലാ കലോത്സവങ്ങളിൽ കുട്ടികൾ അവ അവതരിപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്..
മലയാള നാടകങ്ങൾ ഇവയാണ് – 1.മരവും പെൺകുട്ടിയും, 2. , വിമോചനത്തിന്റെ മാറ്റൊലികൾ 3.സ്വാതന്ത്ര്യത്തിന്റെ രക്തപുഷ്പങ്ങൾ, 4.കടൽപൂവുകൾ , ‘5 ‘ഉറങ്ങുന്നവരെയാണ് എനിക്കിഷ്ടം 6. വരിക വരിക സഹജരേ 7. കരയുന്ന ഭാരതം 8. ജാലിയൻവാലാബാഗ് 9. സ്നേഹിത
10. കോലാട്
ഇംഗ്ലീഷ് നാടകങ്ങൾ –
1. ദി ലൈറ്റ് ഓഫ് നോളജ് , 2.സിൻഡ്രല്ല 3. ബ്ലാക് ഓർ വൈറ്റ് 4. ലിറ്റിൽ സിസ്റ്റർ – ആൻഡ് അമ്പർല, 5..ദി മിറർ , 7[.ബ്രൂണോ മൈ പപ്പി , 8. ക്വാറാ ദി സിംബൽ ഓഫ് സർവൈവൽ 9. ദിലൈറ്റ് ഓഫ് നോളേജ് 10. ദി ട്രൂത്ത്
തെരുവുനാടകങ്ങൾ
1. ലഹരി 2. കരയുന്ന ഭാരതം.

മകളായ പദ്മരതീഷ്
സംസ്ഥാന സ്കൂൾകലോത്സവ പ്രതിഭയാണ്, ( Monoact – 2 വർഷം കോഴിക്കോട് 2023, കൊല്ലം 2024 ).
2024 തൃശൂരിൽ നടന്ന സംസ്ഥാന കലാ ഉത്സവ് – ഏകപാത്ര നാടകം ഒന്നാം സ്ഥാനം (നാടകം – കുഞ്ചൻ നമ്പ്യാർ) –
ദേശീയ കലാ ഉത്സവ് “കുഞ്ചൻ നമ്പ്യാർ ” ഡൽഹിയിൽ അവതരിപ്പിച്ചു സമ്മാനങ്ങൾ നേടി.
സ്കൂൾശാസ്ത്ര മേള ,കഥാപ്രസംഗം, നാടോടി നൃത്തം, എന്നിവയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന തലത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.. ഇനി +1 ലേക്ക് പഠനം

 

Leave a Reply

Your email address will not be published. Required fields are marked *