തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷ്യത്വം വീണ്ടെടുക്കുക എന്നതാണെന്നും സ്വാർത്ഥത വർദ്ധിച്ച് വരുന്ന സമൂഹിക ക്രമത്തിൽ അപരനെ കരുതുന്ന, പങ്കിടീലിൻ്റെ സമൂഹം സൃഷ്ടിക്കുന്ന വിദ്യാ ദർശനങ്ങൾ തലമുറയിലേക്ക് പകരണമെന്നും ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.
വൈ.എം.സി.എ തിരുവല്ല സബ് റീജൺ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിദ്യാവെളിച്ചം പദ്ധതി ഉദ്ഘാടനം എംജിഎം സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ കോർഡിനേറ്റർ ഫാ. സി. വി ഉമ്മൻ പി.ടി.എ പ്രസിഡൻ്റ് ഫാ. ജേക്കബ് ടി. എബ്രഹാം, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ലാലി മാത്യു, ഹെഡ്മാസ്റ്റർ ഷിജോ ബേബി, സ്കൂൾ ഗവേണിംഗ് ബോർഡംഗം സജി മാമ്പ്രക്കുഴി, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് റീജൺ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, എം.ബി നൈനാൻ, കെ.സി മാത്യു, ലിനോജ് ചാക്കോ, സബ് റീജൺ വൈസ് ചെയർമാന്മാരായ തോമസ് വി. ജോൺ, നിധിൻ കടവിൽ, കുര്യൻ ചെറിയാൻ, റോയി വർഗീസ്, ഉമ്മൻ വർഗീസ്, ഫിനഹാസ് കുറിയാകോസ്, വിപിൻ കാർത്തിക് എന്നിവർ പ്രസംഗിച്ചു. കുവൈറ്റിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് അനുശോചനം രേഖപ്പെടുത്തി.

photo : വൈ.എം.സി.എ തിരുവല്ല സബ് – റീജൺ നടപ്പിലാക്കുന്ന വിദ്യാവെളിച്ചം പദ്ധതി എം.ജി.എം എൽ.പി സ്കൂളിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. ഷിജോ ബേബി, ജോ ഇലഞ്ഞിമുട്ടിൽ, പി.കെ തോമസ്, ജേക്കബ് മാമ്മൻ, ജോജി പി. തോമസ്, ഫാ. സി.വി ഉമ്മൻ, ഫാ. ജേക്കബ് ടി. ഏബ്രഹാം, സുനിൽ മാറ്റത്ത് എന്നിവർ സമീപം.
What do you feel about this post?
Like
Love
Happy
Haha
Sad

