ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സടിച്ചുകയറി

Kerala Thrissur

= തൃശ്ശൂർ: ശക്തൻനഗറിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് കെ.എസ്. ആർ.ടി.സി വോൾവോ ബസ് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ പ്രതിമ ചരിഞ്ഞുവീണിട്ടുണ്ട്, മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കുമേറ്റു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസ് ആണ് പ്രതിമയ്ക്കുമേൽ ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വളരെക്കാലമായുള്ള ആവശ്യങ്ങൾക്കൊടുവിൽ 2020-ൽ ആണ് പ്രതിമ സ്ഥാപിച്ചത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചിട്ടുണ്ട്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *