മതിയായി.. ഇനി രാഷ്ട്രീയം വേണ്ട ; കടുത്ത തീരുമാനത്തിൽ കെ മുരളീധരൻ

Thrissur Politics

തൃശൂർ∙ ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്നും കെ.മുരളീധരൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തൃശൂരിൽ പ്രചാരണത്തിനായി എത്തിയില്ല. യാതൊരു ഏകോപനവും ഇല്ലാതിരുന്ന സംഘടനാ സംവിധാനം പരാജയത്തിന്റെ പ്രധാന കാരണമാണ്. കെ മുരളീധരന്റെ തുറന്നു പറച്ചിൽ സംസ്ഥാന നേതാക്കളിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ബിജെപിയെ ജയിക്കാനനുവദിച്ചതിലാണ് എനിക്ക് വിഷമം. ഇനി എന്നും പാർട്ടിയുടെ സാദാ പ്രവർത്തകൻ മാത്രം. തൃശൂരിൽ കുരുതി കൊടുക്കാൻ ഞാൻ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാർട്ടിയിൽ നിന്നും പോകുന്നു ഇവിടെ എന്തോ മലമറിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. ആ വെല്ലുവിളി ആണ് ഞാൻ ഏറ്റെടുത്തത്. രാശിയില്ലാത്ത സ്ഥലമായിപ്പോയി തൃശൂർ ’ – മുരളീധരൻ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *